24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ വംശജരായ മാതാപിതാക്കൾ; ആവശ്യം തള്ളി ജർമൻ കോടതി
Uncategorized

കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ വംശജരായ മാതാപിതാക്കൾ; ആവശ്യം തള്ളി ജർമൻ കോടതി

ബെര്‍ലിന്‍ ∙ ജര്‍മനിയില്‍ സർക്കാർ സംരക്ഷണത്തിലുള്ള ഇന്ത്യന്‍ വംശജയായ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി തള്ളി. കുഞ്ഞിനേറ്റ പരുക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിയാണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നത്. രണ്ടര വയസ്സുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയത്.

2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ കെയര്‍ഹോമിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ചാണ് ജര്‍മന്‍ അധികൃതര്‍ കുട്ടിയെ പ്രത്യേക സംരക്ഷണത്തിലാക്കിയത്. 2018-ലാണ് സോഫ്റ്റ്‌വെയര്‍ എൻജിനീയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍നിന്ന് ജര്‍മനിയിലേക്ക് ജോലിക്ക് പോയത്. ജര്‍മനിയിലായിരുന്നു അരിഹയുടെ ജനനം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് അരിഹയുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരുക്കേറ്റുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചികിത്സ നല്‍കുകയും ചെയ്തു. കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്കുണ്ടായ പരുക്ക് സംബന്ധിച്ച് ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് കുട്ടിയെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന് ഏഴ് മാസം മാത്രമായിരുന്നു പ്രായം. കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് പൊലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായില്ല. പരുക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും, എന്നാൽ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ടലംഘനം നടന്നെന്നുമാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെയാണ് ഹർജി കോടതി തള്ളിയത്.

Related posts

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് പ്രതികൾ, ഹൈക്കോടതിയെ സമീപിച്ചു

Aswathi Kottiyoor

കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ; ഡയറക്ടർ ബോർഡ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Aswathi Kottiyoor

പക്ഷിപ്പനി; ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല, താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox