24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ വിദ്യയുടെ അറസ്റ്റില്ല; അന്വേഷണം പ്രതിസന്ധിയിൽ
Uncategorized

മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ വിദ്യയുടെ അറസ്റ്റില്ല; അന്വേഷണം പ്രതിസന്ധിയിൽ

പാലക്കാട്∙ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍. കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്നാണ് ആക്ഷേപം. വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശമുണ്ട്.

വിദ്യ ബയോഡേറ്റ സമര്‍പ്പിച്ച കോളജിലും മഹാരാജാസിലുമെത്തി രേഖകള്‍ പരിശോധിച്ചത് മാത്രമാണ് അന്വേഷണ പുരോഗതിയായി പറയുന്നത്. വ്യാജരേഖ നിര്‍മിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിദ്യയെ കണ്ടെത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ എന്നതാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ചയാണ് വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

Related posts

മോർച്ചറി തണുപ്പിൽ അമ്മയെ കാത്ത് ലിബ്ന; ആശുപത്രിക്ക് മുന്നിൽ നീറിനീറി അച്ഛൻ; മരിച്ചതറിയാതെ അമ്മയും സഹോദരങ്ങളും

Aswathi Kottiyoor

‘മാപ്പുപറഞ്ഞതില്‍ ആത്മാര്‍ഥതയില്ല’, ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ നടൻ ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ മദ്യപിച്ചൊരാൾ, ബണ്ടിച്ചോറാണോയെന്ന് ബലപ്പെട്ട സംശയം; അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox