21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മെട്രോക്ക് ഇന്ന് ആറാം പിറന്നാൾ; നി​ര​ക്കി​ൽ ഇ​ള​വ്
Kerala

മെട്രോക്ക് ഇന്ന് ആറാം പിറന്നാൾ; നി​ര​ക്കി​ൽ ഇ​ള​വ്

ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച കൊ​ച്ചി മെ​ട്രോ​ക്ക് ഇ​ന്ന് ആ​റാം പി​റ​ന്നാ​ൾ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച യാ​ത്ര​ക്കാ​ർ​ക്കാ​യി ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്. 20 രൂ​പ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്കാ​യ 10 രൂ​പ അ​ന്നേ​ദി​വ​സ​വും തു​ട​രും. 30,40,50,60 രൂ​പ വ​രു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്ക് പ​ക​രം 20 രൂ​പ​ക്ക് എ​ത്ര ദൂ​രം വേ​ണ​മെ​ങ്കി​ലും ഒ​രു​ത​വ​ണ യാ​ത്ര​ചെ​യ്യാം. ദൈ​നം​ദി​ന യാ​ത്ര​ക​ൾ​ക്കാ​യി കൊ​ച്ചി മെ​ട്രോ​യെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചു​തു​ട​ങ്ങു​ന്നു​വെ​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ ദി​വ​സേ​ന ശ​രാ​ശ​രി 75,831 ആ​ളു​ക​ളാ​ണ് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര​ചെ​യ്ത​ത്. മേ​യി​ൽ അ​ത്​ 98,766 ആ​യി ഉ​യ​ർ​ന്നു.

മേ​യി​ൽ 12 ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര​ചെ​യ്തു. കൂ​ടാ​തെ 13 ദി​വ​സം തൊ​ണ്ണൂ​റ്റി അ​യ്യാ​യി​ര​ത്തി​ല​ധി​കം​പേ​ർ കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ ഓ​ഫ​റു​ക​ളും യാ​ത്രാ പാ​സു​ക​ളും സ്ഥി​രം​യാ​ത്രി​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി മെ​ട്രോ​യു​ടെ ആ​റാം വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച കൊ​ച്ചി വ​ൺ കാ​ർ​ഡ് പു​തു​താ​യി വാ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ർ​ഡി​ന്‍റെ ഫീ​സ് കാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​മെ​ന്ന് ആ​ക്സി​സ് ബാ​ങ്ക് അ​റി​യി​ച്ചു.

Related posts

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

Aswathi Kottiyoor

ഹെഡ്‌ലൈറ്റിന് പവര്‍ കൂടിയാല്‍ കുടുങ്ങും; എല്‍.ഇ.ഡി, ലേസര്‍ ലൈറ്റുകള്‍ പിടിക്കാന്‍ വീണ്ടും എം.വി.ഡി.

Aswathi Kottiyoor

കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹിമിന്റെ ജീപ്പ് കണ്ണൂരിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox