23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി
Kerala

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ടാം വർഷ പഠനത്തിന്‌ കൂടുതൽ ദിവസങ്ങൾ ലഭ്യമാക്കാനാണ്‌ അധ്യായന വർഷാരംഭത്തിലെ സപ്ലിമെന്ററി പരീക്ഷ വർഷാവസാനമാക്കിയത്‌. അധ്യാപർക്കും വിദ്യാർഥികൾക്കും ഉപകരാപ്രദ്രമാണെന്ന്‌ കണ്ടാണ്‌ നടപ്പാക്കിയത്‌. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്ന്‌ സംഘടിതമായി ഇതിനെതിരെ ആക്ഷേപം ചൊരിയുന്നുണ്ട്‌. അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല. എന്നാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമം അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി വ്യക്തമാക്കി.

Related posts

മരണാനന്തര ബഹുമതി: വന്ദന ദാസിന് എംബിബിഎസ്

Aswathi Kottiyoor

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്; ഓർഡിനൻസിന് അംഗീകാരം

Aswathi Kottiyoor

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്‌ക്കെതിരായ മകന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.*

Aswathi Kottiyoor
WordPress Image Lightbox