24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബിപര്‍ജോയ് കരതൊട്ടു; സൗരാഷ്ട്ര കച്ച് തീരം കടന്നത് 115- 125 കിലോമീറ്റർ ശക്തിയിൽ: 2 മരണം
Kerala

ബിപര്‍ജോയ് കരതൊട്ടു; സൗരാഷ്ട്ര കച്ച് തീരം കടന്നത് 115- 125 കിലോമീറ്റർ ശക്തിയിൽ: 2 മരണം

അറബിക്കടലിൽ രൂപപ്പെട്ട ബിപർജോയ് അതിതീവ്ര ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരംതൊട്ടു. അർധരാത്രിയോടെ സൗരാഷ്ട്ര– കച്ച് തീരം കടന്ന് വടക്കോട്ട് നീങ്ങുന്നു. 115 മുതൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ചുഴലിക്കാറ്റിനെത്തുടർന്ന്‌ പലയിടത്തും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. വൈദ്യുതി പോസ്‌റ്റുകൾ പരക്കെ നിലംപൊത്തി. 940 ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചു.

ഭാവ്നഗറിൽ ഒഴുക്കിൽപ്പെട്ട ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. രാംജി പാർമർ (55), രാകേഷ് (22) എന്നിവരാണ് മരിച്ചത്. ഇവരുടെ 23 ആടുകളും ചത്തു. വിവിധയിടങ്ങളിലായി 22 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. സംസ്ഥാനത്ത് പൊതു​ഗതാ​ഗതം നിർത്തിവച്ചു. കച്ച്, ജാംനാ​ന​ഗർ, മോർബി തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമാണ്‌.

ചുഴലിക്കാറ്റ് കരതൊട്ടതിന്‌ പിന്നാലെ ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. തീരപ്രദേശത്തുനിന്ന് ഒരു ലക്ഷത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 18 സംഘത്തെയും സംസ്ഥാന ദുരന്ത നിവാരണവകുപ്പിന്റെ 12 സംഘത്തെയും വൈദ്യുതിവകുപ്പിന്റെ 397 പേരെയും വിന്യസിച്ചിട്ടുണ്ട്‌. 2021 മേയിലെ തൗക്-തേക്കുശേഷം ​ഗുജറാത്തിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റാണിത്.

Related posts

ചക്രവാതച്ചുഴി: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​സ​ന്ധി; കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം

Aswathi Kottiyoor

അ​നാ​വ​ശ്യ​മാ​യ പി​ഴയിൽനിന്ന് ഒ​ഴി​വാ​ക്ക​ണമെന്ന് ബ​സ് ഉ​ട​മ​ക​ൾ

Aswathi Kottiyoor
WordPress Image Lightbox