24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് ഹൈക്കോടതി സ്‌റ്റേ
Kerala

ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് ഹൈക്കോടതി സ്‌റ്റേ

കെടുകാര്യസ്ഥത, ഭീമമായ ശമ്ബള വര്‍ദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു.

യൂണിറ്റിന് 25 മുതല്‍ 80 പൈസവരെ വര്‍ദ്ധിപ്പിച്ച്‌ കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.

വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്‌ട്രാ ഹൈടെൻഷൻ ഇലക്‌ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.

നിരക്ക് കൂട്ടാനുള്ള ബോര്‍ഡ് അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂര്‍ത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂണ്‍ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ വര്‍ദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടല്‍.

സര്‍ക്കാര്‍ അനുമതിയില്ലാതെ 2021ല്‍ ശമ്ബളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വര്‍ഷാവ‌ര്‍ഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വൻ ശമ്ബളം നല്‍കുന്നതിന് ന്യായീകരണമില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സി.എ.ജി നിര്‍ദ്ദേശിച്ചിരുന്നു.

ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതില്‍ 15 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. ബാക്കി കുറഞ്ഞ നിരക്കില്‍ കേന്ദ്രഗ്രിഡില്‍ നിന്നും ലാഭകരമായ നിരക്കില്‍ ദീര്‍ഘകാല കരാറിലൂടെയും ലഭിക്കുന്നു. ഇതിലും കൂടുതല്‍ വാങ്ങേണ്ടിവന്നാല്‍ ചെലവ് തൊട്ടടുത്തമാസം സര്‍ചാര്‍ജ്ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണം വഴി നഷ്ടമില്ല. ശമ്ബള വര്‍ദ്ധനയ്ക്കൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു.

പെൻഷൻ ഫണ്ട് കെടുകാര്യസ്ഥത

 40,000 പേര്‍ക്കാണ് ബോര്‍ഡ് പെൻഷൻ നല്‍കുന്നത്. 240കോടി പ്രതിമാസച്ചെലവ്. ബാദ്ധ്യത 35,824 കോടി

 എംപ്ലോയീസ് മാസ്റ്റര്‍ പെൻഷൻ ആൻഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റ് രൂവത്കരിക്കാൻ 2013ല്‍ വിയവസ്ഥയുണ്ടാക്കി

 അന്ന് 7584 കോടി യായിരുന്നു ബാദ്ധ്യത. 35% സര്‍ക്കാരും 65% ബോര്‍ഡും വഹിക്കാനും തീരുമാനിച്ചു

 ഇതിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തേക്ക് ഡ്യൂട്ടി ഇനത്തില്‍ പിരിക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഇളവുനല്‍കി

 ഇതും ബോര്‍ഡിന്റെ വിഹിതം കണ്ടെത്താൻ 7060 കോടിയുടെ കടപ്പത്രം വഴിയുള്ള പണവും പെൻഷൻ ഫണ്ടിലെത്തിയില്ല

കേന്ദ്ര നയം, ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കുന്നില്ല

 വിതരണച്ചെലവിന്റെ ശരാശരി കണക്കാക്കി താരിഫ് നിശ്ചയിച്ചിരിക്കുന്നതിനെതിരെയാണ് ഹര്‍ജി

 2003ലെ വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളും കേന്ദ്രത്തിന്റെ താരിഫ് നയവും പരിഗണിക്കുന്നില്ല

വോള്‍ട്ടേജ് അടിസ്ഥാനത്തില്‍ വിതരണച്ചെലവ് കണക്കാക്കിയാണ് താരിഫ് നിശ്ചയിക്കേണ്ടത്

 ക്രോസ് സബ്‌സിഡി കുറയ്ക്കണമെന്ന അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവും പാലിച്ചിട്ടില്ല

 ഉത്തരവ് നടപ്പാക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി

543 കോടി

ശമ്ബള വര്‍ദ്ധനയില്‍

അധിക ബാദ്ധ്യത

31 പൈസ

ശമ്ബള ബാദ്ധ്യത നികത്താൻ

യൂണിറ്റിന് കൂട്ടേണ്ടി വരിക

Related posts

ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

Aswathi Kottiyoor

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പുതിയ തസ്‌തികകൾ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox