24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍ –
Uncategorized

മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍ –

മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയിലാണ് മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

വിദേശത്തു നിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts

വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് നെന്മാറ സ്വദേശി ജീവനൊടുക്കി

Aswathi Kottiyoor

ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

സ്വകാര്യ വ്യക്തികളിൽ നിന്ന് പണപ്പിരിവ്, ഔദ്യോഗിക വാഹന ദുരുപയോഗം; സുജിത്ത് ദാസിനെതിരെ നഗരസഭ ഇടത് കൗൺസിലർ

Aswathi Kottiyoor
WordPress Image Lightbox