24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌കൂളുകളിൽ സൂര്യവെളിച്ചം
Kerala

സ്‌കൂളുകളിൽ സൂര്യവെളിച്ചം

ഇരിട്ടി
ജില്ലയിലെ സ്‌കൂളുകളുടെ മേൽക്കൂരകളിൽനിന്ന്‌ സൗരോർജ വൈദ്യുതിയുടെ വിജയഗാഥ. കഴിഞ്ഞ വർഷം ചാവശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നാല്‌ കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദനത്തിനുള്ള പാനലുകളാണ്‌ കെഎസ്‌ഇബി സ്ഥാപിച്ചത്‌. വൈദ്യുതിയിൽ പത്ത്‌ ശതമാനം സ്കൂളിന്‌ നൽകിയാണ്‌ കെഎസ്‌ഇബി പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കിയത്‌. ഒരു വർഷമായി വൈദ്യുതി ബില്ലിൽ പ്രതിമാസം പത്ത്‌ ശതമാനം കിഴിവ്‌ നൽകിയാണ്‌ സ്കൂളിൽനിന്നുള്ള വൈദ്യുതി പവർ ഗ്രിഡിലേക്ക്‌ പ്രവഹിപ്പിക്കുന്നത്‌.
എടൂർ സെന്റ്‌ മേരീസ്‌ സ്കൂളാണ്‌ സോളാർ പദ്ധതി നടത്തിപ്പിൽ മേഖലയിൽ മുൻപന്തിയിൽ. 60 കിലോവാട്ടിന്റെ പാനലുകളാണ്‌ ഇവിടെയുള്ളത്‌. ചെമ്പേരി നിർമലഗിരി എച്ച്‌എസ്‌എസിൽ 36 കെവിയും നിർമല യുപിയിൽ 27 കെവിയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. പഴശ്ശി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ചാവശേരിയിലെ ജല അതോറിറ്റി ട്രീറ്റ്‌മെന്റ്‌ പ്ലാന്റിൽ 18 കെവിയാണ്‌ വൈദ്യുതി ഉൽപ്പാദനം.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 15 കെവിയുടെ സൗരോർജ പാനൽ സ്ഥാപിച്ച്‌ ജില്ലാ പഞ്ചായത്തും വൈദ്യുതി മേഖലക്ക്‌ സംഭാവന നൽകുന്നു.
പുരപ്പുറ സോളാർ പദ്ധതി വഴി ജില്ലയിൽ എട്ട്‌ മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. സംസ്ഥാനത്താകെ 130 മെഗാവാട്ടാണ്‌ ഈയിനത്തിൽ ഉൽപ്പാദനം. സൗരോർജ വൈദ്യുതി ഉൽപ്പാദന പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക്‌ 9496266631, 9496018370 നമ്പറുകളിൽ ബന്ധപ്പെടാം.

Related posts

കോവിഡ് ബാധിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ (44.4%), കൂടുതൽ മധ്യപ്രദേശിൽ (79%); സിറോ സർവേ ഫലം.

Aswathi Kottiyoor

ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്ന് 32 മലയാളികൾ കൂടി തിരിച്ചെത്തി, രണ്ടുപേർ ക്വാറന്റൈനിൽ

ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ ചില തരികിടകളൊക്കെ കാണിച്ച് എംഎസ്എഫ് ഭരണം പിടിച്ചിട്ടുണ്ട്’; പിപിഎംഎ സലാമിന്റെ പരാമര്‍ശം വിവാദത്തില്‍

Aswathi Kottiyoor
WordPress Image Lightbox