24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വർധന; വർധിപ്പിച്ചത് ഇരട്ടിയിലേറെ.
Kerala

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വർധന; വർധിപ്പിച്ചത് ഇരട്ടിയിലേറെ.

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് വിമാനക്കമ്പനികൾ വർധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകൾ.നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വർധനവാണ് വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്കിൽ വരുത്തിയിരിക്കുന്നത്. ഈമാസം 26നു സ്കൂൾ അടയ്ക്കുന്നതും ബലിപെരുന്നാൾ അവധിയുമെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ്വർദ്ധനവ് നൽകുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാർജ്.

Related posts

ഇരിട്ടി: 6 ദിനങ്ങളിൽ ആയി നടന്നു വരുന്ന സാക്‌ ഫെസ്റ്റ് ആർട്സ് ഡേ യോട് കൂടി അവസാനിച്ചു. 25 ആം തിയതി ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

പ്രസംഗത്തിനിടെ എം കെ മുനീർ വേദിയിൽ കുഴഞ്ഞുവീണു

Aswathi Kottiyoor

കുതിക്കാൻ കേരളം , വീഴ്‌ത്താൻ കേന്ദ്രം ; പണവും അധികാരങ്ങളും കവരുന്നു

Aswathi Kottiyoor
WordPress Image Lightbox