24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക രക്തദാന ദിനം ആചരിച്ചു.*
Uncategorized

*കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക രക്തദാന ദിനം ആചരിച്ചു.*


*കേളകം: ലോകത്തെമ്പാടുമുള്ള രക്തദാതാക്കളെ ആദരിക്കുന്നതിനും രക്തദാനം എന്ന മഹാദാനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമായി കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലോക രക്തദാനദിനം ആചരിച്ചു. 52 വയസ്സിനിടയിൽ 62 തവണ രക്തം ദാനം ചെയ്ത കേരളഭൂഷണം പത്രത്തിന്റെ മലബാർ റീജണൽ മാനേജർ സജി മാത്യു ചേന്നാട്ട് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ രക്തദാനത്തിൽ മാതൃകയായ സജി മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികളായ അയോണ അന്ന ഷൈജു, നിയ മരിയ സൂസൻ, അഖിൽ ജോർജ്, ജ്യോത്സ്ന ജെയിംസ് എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും ഭാരവാഹികളായ അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, രക്തദാനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച മുഖ്യാതിഥിയുമായി അഭിമുഖം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടക്കുകയുണ്ടായി.*

*കേളകം അടയ്ക്കാത്തോട് സ്വദേശിയായ സജി മാത്യു ചേന്നാട്ട് ഇപ്പോൾ കോഴിക്കോട് ഫറോക്കിൽ ആണ് താമസിക്കുന്നത്. പത്രപ്രവർത്തകൻ എന്നതിലുപരി നല്ലൊരു ജൈവ കർഷകനും സുരക്ഷാ പാലിയേറ്റീവ് ഫറോക്ക് മുൻസിപ്പാലിറ്റി ചുമതലക്കാരനും ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് എന്ന രക്തദാന സംഘടനയുടെ പ്രവർത്തകനുമാണ്.*

Related posts

നിവിൻ പോളിക്കെതിരായ കേസ്; പരാതി വ്യാജം, പിന്നിൽ മറ്റു ലക്ഷ്യങ്ങള്‍, നിയമനടപടി സ്വീകരിക്കുമെന്ന് രാഗം സുനിൽ

Aswathi Kottiyoor

നമ്പർ പ്ലേറ്റ് വെച്ചു, ടയറും മാറ്റി; അടിമുടി മാറ്റങ്ങളുമായി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം സ്റ്റേഷനിലെത്തിച്ചു

Aswathi Kottiyoor

31ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ….

Aswathi Kottiyoor
WordPress Image Lightbox