24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
Kerala

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വില്ലാരംപതിയിലെ കെ വി ബാബു മഠത്തിലാ (43)ണ് മരിച്ചത്. തിങ്കള്‍ രാത്രി എട്ടോടെ ചെക്കിപ്പള്ളത്താണ് സംഭവം. കാറില്‍ വന്നവരാണ് റോഡില്‍ പരിക്കേറ്റ് കിടന്ന ബാബുവിനെ കണ്ടത്.

ഇവര്‍ തൊട്ടടുത്ത വീട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂട്ടറില്‍ പന്നിയിടിച്ച പാടും രോമങ്ങളും കണ്ടെത്തി. കുമ്പളയിലെ ബാറ്ററി സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാബു. സഹോദരങ്ങള്‍: കെ വി നാരായണന്‍, ശാരദ.

Related posts

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം

Aswathi Kottiyoor

സംഭവം കാമ്പസിന് പുറത്തെന്ന് പ്രിന്‍സിപ്പല്‍; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, തിരച്ചില്‍.

Aswathi Kottiyoor

മരുന്നുസംഭരണശാലകളിൽ സുരക്ഷ ഉറപ്പാക്കും; സ്‌റ്റോക്ക്‌ മാറ്റി സൂക്ഷിക്കും

Aswathi Kottiyoor
WordPress Image Lightbox