23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെടുമ്പാശേരിയിലെ ഹജ്ജ് സർവീസ് 22 വരെ നീട്ടി
Kerala

നെടുമ്പാശേരിയിലെ ഹജ്ജ് സർവീസ് 22 വരെ നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന വെയ്റ്റിങ്‌ ലിസ്റ്റിലുള്ള യാത്രക്കാരെ ഉൾപ്പെടുത്തി 22ന് നെടുമ്പാശേരിയിൽനിന്ന്‌ അധിക വിമാനസർവീസ്‌ നടത്തും. ഇതുപ്രകാരം 21ന് അവസാനിക്കേണ്ട ഇവിടെനിന്നുള്ള ഹജ്ജ് സർവീസ് ഇരുപത്തിരണ്ടിലേക്കുകൂടി വർധിപ്പിച്ചതായി ഹജ്ജ് സെൽ ഓഫീസർ എം ഐ ഷാജി പറഞ്ഞു.

വെയ്റ്റിങ്‌ ലിസ്റ്റിലെ യാത്രക്കാർ ഉൾപ്പെടെ ഈ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങൾ ലഭിക്കാനുണ്ട്‌. ഇതുവരെ 1654 തീർഥാടകരാണ്‌ നെടുമ്പാശേരിയിൽനിന്ന്‌ പോയത്‌. ബുധൻ പകൽ 11.30ന്‌ 405 പേർ സൗദി എയർലൈൻസിന്റെ എസ്‌വി 3783 നമ്പർ വിമാനത്തിൽ മക്കയിലേക്ക് യാത്ര തിരിക്കും. ഹാജിമാർക്ക് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് എംഇഎസിന്റെ ബസുകളാണ് സർവീസ് നടത്തുന്നത്.

Related posts

സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽസോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു

Aswathi Kottiyoor

കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും – മന്ത്രി മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor
WordPress Image Lightbox