24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സുരക്ഷാവിഭാഗത്തിൽ ഒഴിവുകൾ നികത്താൻ റെയിൽവേ ബോർഡ്‌ നിർദേശം
Kerala

സുരക്ഷാവിഭാഗത്തിൽ ഒഴിവുകൾ നികത്താൻ റെയിൽവേ ബോർഡ്‌ നിർദേശം

സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന്‌ റെയിൽവേ ബോർഡ്‌ നിർദേശം. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക്‌ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ കത്തയച്ചു. ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിൽ നിയമനം നടത്തണമെന്ന ആവശ്യം റെയിൽവേ ബോർഡ്‌ ഇതുവരെ മുഖവിലയ്‌ക്ക്‌ എടുത്തിരുന്നില്ല. ഒഡിഷ ബാലസോറിൽ ഉണ്ടായ വൻട്രെയിൻദുരന്തം ജനരോഷം സൃഷ്ടിച്ചതിന്‌ പിന്നാലെയാണ്‌ ഈ ഉത്തരവ്‌.

സോണൽ തലത്തിൽ ഒഴിവുകൾ തിട്ടപ്പെടുത്തണം. നിയമനത്തിന്‌ സമയപട്ടിക തയ്യാറാക്കണം. പ്രമോഷൻ വഴിയുള്ള നിയമനം ഉടൻ നടത്തണമെന്നും റെയിൽവേ ബോർഡ്‌ ഡപ്യൂട്ടി ഡയറക്ടർ ഉത്തരവിൽ പറഞ്ഞു. റെയിൽവേയിൽ മൊത്തം 3.14 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ മന്ത്രി പാർലമെന്റിൽ മറുപടി നൽകിയിരുന്നു. അതിനാൽ ഒഴിവുകളുടെ എണ്ണമില്ലാത്തതാണ്‌ നിയമനം വൈകാൻ കാരണമെന്ന വാദം തട്ടിപ്പാണ്‌. കേന്ദ്രത്തിന്റെ നിയമനനിരോധന നയത്തിന്റെ ഭാഗമായാണ്‌ റെയിൽവേയിൽ തസ്‌തികകൾ ഒഴിച്ചിട്ടിരിക്കുന്നത്‌.

Related posts

മുന്നിൽ യു പി രാജ്യത്ത്‌ സൈബർ കുറ്റങ്ങൾ കൂടുന്നു; രണ്ടുവർഷത്തിനിടെ വർധന.

Aswathi Kottiyoor

രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox