24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു: പതിനഞ്ചോളം പേർക്ക് പരിക്ക്
Uncategorized

കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു: പതിനഞ്ചോളം പേർക്ക് പരിക്ക്

മാനന്തേരി: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്ഥാൻപീടികയിലാണ് അപകടം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട്ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്.

എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ കണ്ണൂർ തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Related posts

അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനയിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

Aswathi Kottiyoor

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി കൊന്നു; സംഭവം നീലഗിരിയില്‍

Aswathi Kottiyoor

പുന്നാട് വീട്ടിൽ സ്ഫോടനം. ഭാര്യക്കും ഭർത്താവിനും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox