24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നോട്ട് പിൻവലിക്കൽ; ക്ഷേത്രഭണ്ഡാരങ്ങൾ നിറഞ്ഞ് 2,000 രൂപാ നോട്ടുകൾ
Uncategorized

നോട്ട് പിൻവലിക്കൽ; ക്ഷേത്രഭണ്ഡാരങ്ങൾ നിറഞ്ഞ് 2,000 രൂപാ നോട്ടുകൾ

റിസർവ് ബാങ്കിന്റെ 2,000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ക്ഷേത്രഭണ്ഡാരത്തിൽ 2,000 രൂപാ നോട്ടുകൾ നിറയുന്നു. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് 2,000 രൂപ കൊണ്ട് നിറഞ്ഞത്.

റിസർവ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം യദാദ്രി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ രണ്ടുലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകളാണെത്തിയത്. മുൻപ്  ഒന്നോ, രണ്ടോ 2000 രൂപാ നോട്ടുകൾ കണ്ടിരുന്ന സ്ഥാനത്താണ് ഇത്രയേറെ നോട്ടുകളെത്തുന്നത്. ഇതു കൂടാതെ ക്ഷേത്രത്തിൽ പൂജകൾക്ക് ചീട്ടാക്കുന്നതിനും പൂജകൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും പ്രസാദത്തിനുമെല്ലാം 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിൽ വർധനവുണ്ടായിട്ടുണ്ട്.

റിസര്‍‌വ് ബാങ്ക് സെപ്റ്റംബർ വരെ നോട്ടു മാറുന്നതിന് സാവകാശം നൽകിയിട്ടുള്ളതിനാൽ ഭക്തരെ പിന്തിരിപ്പിക്കാറില്ലെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഗീത പറഞ്ഞു.

തെലങ്കാനയിൽ മറ്റു ക്ഷേത്രങ്ങളിലും സമാനമാണ് സ്ഥിതിയെന്നാണ് വിവരം. വിവിധ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും നിറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.  2016ലെ നോട്ട് നിരോധന സമയത്തും ക്ഷേത്ര  ഭണ്ഡാരങ്ങൾ 500 രൂപാ നോട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു.

Related posts

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

Aswathi Kottiyoor

എട്ട് വയസുകാരിക്കെതിരേ ലൈംഗികാതിക്രമം, ചാലക്കുടിയിൽ പ്രതിക്ക് 43 വര്‍ഷം കഠിന തടവ്

Aswathi Kottiyoor

വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി റിസർവ് ബാങ്ക്

Aswathi Kottiyoor
WordPress Image Lightbox