24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നടൻ കസാൻ ഖാൻ അന്തരിച്ചു; സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം
Kerala

നടൻ കസാൻ ഖാൻ അന്തരിച്ചു; സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം

വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍ എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിയനിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related posts

കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്; 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യം

Aswathi Kottiyoor

ഒമിക്രോണിനെ തടുക്കാന്‍ തുണി മാസ്കിന് സാധിക്കില്ലെന്ന് വിദഗ്ധര്‍; പ്രതിരോധിക്കാൻ അറിയേണ്ടത്.

Aswathi Kottiyoor

ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 14) മുഖ്യമന്ത്രി നിർവ്വഹിക്കും

Aswathi Kottiyoor
WordPress Image Lightbox