25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കെഎസ്‌ഇബിയിലെ തസ്‌തികകൾ സർക്കാർ തസ്‌തികകൾക്കു സമാനമല്ല
Kerala

കെഎസ്‌ഇബിയിലെ തസ്‌തികകൾ സർക്കാർ തസ്‌തികകൾക്കു സമാനമല്ല

സിഎജി റിപ്പോർട്ടെന്ന പേരിൽ കെഎസ്‌ഇബി ജീവനക്കാർ അമിത ശമ്പളം പറ്റുന്നെന്ന വാർത്തകൾ വ്യാജം. സർക്കാർ സർവീസിലെ വിവിധ തസ്‌തികയുമായി താരതമ്യപ്പെടുത്തി അതേ തസ്‌തികകളിൽ കെഎസ്‌ഇബിയിൽ ഇരട്ടിയിലേറെ ശമ്പളമാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതാവിരുദ്ധം.

സർക്കാരിലെ എൽഡി ക്ലർക്കിനേക്കാൾ ശമ്പളം കെഎസ്‌ഇബിയിലെ ക്ലർക്ക്‌ വാങ്ങുന്നെന്നാണ്‌ ഒരു പ്രചാരണം. കെഎസ്‌ഇബി ക്ലർക്ക്‌ സർക്കാരിന്റെ എൽഡി ക്ലർക്കിനു സമാനമായ തസ്‌തികയല്ല. സർക്കാരിൽ ക്ലർക്കാകാൻ പത്താം ക്ലാസ്‌ മതി. കെഎസ്‌ഇബിയിൽ ബിരുദമാണ്‌ യോഗ്യത. സെക്രട്ടറിയറ്റ്‌ അസിസ്റ്റൻഡ്‌, സർവകലാശാലകളിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റൻഡ്‌ തുടങ്ങിയവയ്‌ക്കു തുല്യമായ തസ്‌തികയാണ്‌ കെഎസ്‌ഇബി ക്ലർക്ക്‌.

സർക്കാരിലെ ക്ലാസ് 4 ജീവനക്കാരേക്കാൾ അധികം ശമ്പളം കെഎസ്‌ഇബി ക്ലാസ്‌ 4 ജീവനക്കാർക്കുണ്ടെന്നതാണ്‌ മറ്റൊരു ആരോപണം. കെഎസ്‌ഇബിയിലെ ഈ വിഭാഗം ജീവനക്കാർ മഴയും വെയിലും കൊടുംകാറ്റും നോക്കാതെ വൈദ്യുതി തകരാറുകൾ പരിഹരിക്കാനും ലൈൻ അറ്റകുറ്റപ്പണിക്കുമായി മുഴുവൻ സമയവും ഫീൽഡിലാണ്‌. മറ്റെല്ലാവർക്കും കൃത്യമായ ഡ്യൂട്ടി സമയം ഉള്ളപ്പോൾ സമയംനോക്കാതെ ജോലി ചെയ്യുന്നവരാണിവർ. പ്രകൃതിക്ഷോഭം വന്നാൽ വീട്ടിൽ പോകാതെ ജോലി ചെയ്യണം. അപകടത്തിന് ഇരയായി നിരവധി കെഎസ്‌ഇബി ജീനക്കാർക്കാണ്‌ വർഷംതോറും ജീവൻ നഷ്ടമാകുന്നത്‌. ഡ്രൈവർ തസ്‌തികയിലും ഇതുതന്നെയാണ്‌ സ്ഥിതി. രാപകൽ ജോലി ചെയ്യണം.

ഡിഎ കൂടുതലെന്നതും കഥയറിയാതെ
കെഎസ്‌ഇബിയിൽ സർക്കാർ ജീവനക്കാരേക്കാൾ ഉയർന്ന ഡിഎ എന്നതാണ്‌ മറ്റൊരു പ്രചാരണം. 2008-ൽ നടക്കേണ്ട ശബള പരിഷ്‌കരണം കെഎസ്‌ഇബിയിൽ നടന്നത്‌ 2011ലാണ്. 2008 ജൂലൈ ഒന്നുവച്ച് 45 ശതമാനം ഡിഎ ലയിപ്പിച്ചാണ്‌ സ്‌കെയിൽ രൂപപ്പെടുത്തിയത്‌. സർക്കാരിൽ 2009ൽ 64 ശതമാനം ഡിഎ ലയിപ്പിച്ചാണ്‌ സ്‌കെയിൽ രൂപപ്പെടുത്തിയത്‌. സ്വാഭാവികമായും ബാലൻസ്‌ ഡിഎ കെഎസ്‌ഇബിയിൽ കൂടുതലായിരിക്കും. വില സൂചിക അനുസരിച്ച് കേന്ദ്രം പ്രഖ്യാപിക്കുന്ന ഡിഎ കൂട്ടിയെടുക്കാൻ കഴിയില്ലെന്ന വസ്‌തുത മറച്ചുപിടിച്ചാണ്‌ കള്ളവാർത്ത ചമയ്‌ക്കുന്നത്‌.

ശമ്പളത്തിനും പെൻഷനും വൻ തുക: ഭാവനാ സൃഷ്ടി
കെഎസ്‌ഇബി 734 കോടി രൂപ ശമ്പളത്തിനും പെൻഷനും ഒരു വർഷം അധിക ചെലവ് വരുന്നത്‌ കൂടുതലാണെന്നാണ്‌ പ്രചാരണം.
2022-–- 23-ൽ ആകെ ചെലവ് 18,829 കോടി രൂപയാണ്‌. ആകെ ചെലവിന്റെ 3.8 ശതമാനം. അഞ്ചു വർഷം മറ്റു മേഖലയിൽ വന്ന വർധനയുമായി താരതമ്യം ചെയ്യുമ്പോൾ ഇതാണ്‌ ഏറ്റവും കുറവ്‌. വരാൻ പോകുന്ന 25 വർഷത്തെ ചെലവ് കണക്കാക്കി അതിന്റെ ബാധ്യത ഇപ്പോഴേ വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തുമെന്നാണ്‌ മറ്റൊരു ഭാവനാ സൃഷ്ടി.

Related posts

വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിലാകേണ്ടത് കാലത്തിന്റെ അനിവാര്യത- മുഖ്യമന്ത്രി

Aswathi Kottiyoor

ഓ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ചെ​ല​വു​ക​ൾ​ക്കാ​യി 1000 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സം​സ്ഥാ​നം

Aswathi Kottiyoor

ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox