24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍, പൊലിഞ്ഞത് ഇത്രയും ജീവനുകള്‍*
Kerala

*ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍, പൊലിഞ്ഞത് ഇത്രയും ജീവനുകള്‍*

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി ജീവൻ നഷ്‍ടമായത് 55 പേർക്കെന്ന് റിപ്പോര്‍ട്ട്. അപകടങ്ങളില്‍ 52 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും 279 പേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി. ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാകുന്നു. 570 അപകടങ്ങളിൽ 52 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 279 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് വേയിൽ ഉയർന്ന അപകടങ്ങൾ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നു. ഈ സമ്പൂർണഎക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെയുള്ള നിരവധി നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അതേസമയം എക്‌സ്പ്രസ് വേയിലെ ഏതാനും സ്ഥലങ്ങളിൽ ഗ്രാമവാസികൾ മതിലുകളും മറ്റും പൊളിച്ചതും റോഡിൽ മൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമായി. തിരക്കേറിയ എക്‌സ്പ്രസ്‌വേയിൽ തെറ്റായ വഴിയിൽ വരുന്ന ചില ഭാരവാഹനങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

Related posts

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്; ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം

Aswathi Kottiyoor
WordPress Image Lightbox