22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിദ്യയെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്
Kerala Thiruvanandapuram Uncategorized

വിദ്യയെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

പാലക്കാട്: വ്യാജരേഖ ചമയ്ക്കൽ കേസിൽ ഒളിവിൽ കഴിയുന്ന എസ്.എഫ്.ഐ മുൻ നേതാവ് വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടി അഗളി പൊലീസ്. വിദ്യയുടെ ചില അടുത്ത സുഹ്യത്തുക്കളും അവരുടെ ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും മൊഴി എടുക്കും. അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും.

അഗളി പൊലീസ് ഇന്നലെ കാസർകോട്ടെ വിദ്യയുടെ വീട്ടിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. വ്യാജ രേഖയുടെ അസൽ പകർപ്പ് ലഭിക്കാനാണ് ഇന്നലെ പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന വിദ്യ മൂൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. മുൻപ് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ അഗളി പൊലീസ് ആണ് അന്വേഷിക്കുന്നത്.

Related posts

കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

Aswathi Kottiyoor

കോഴിക്കോട്ട് ബാലവിവാഹം; 15 വയസുള്ള പെൺകുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്

Aswathi Kottiyoor

‘കളിക്കിടയിൽ മകന് പറ്റിയ അബദ്ധം, പേടിക്കേണ്ട, അവർ വരുമെന്ന് അവനോട് പറഞ്ഞു, വിശ്വാസം കാത്തതിന് നന്ദി’; കുറിപ്പ്

Aswathi Kottiyoor
WordPress Image Lightbox