24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി
Uncategorized

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി


ദില്ലി: ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി. തെളിവെടുപ്പിന് ​ഗുസ്തി ഫെ‍ഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ ബ്രിജ് ഭൂഷൺ സമീപത്തുണ്ടായിരുന്നു. ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം പറയുന്നു. കുറ്റാരോപിതൻ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി ദേശീയ മാധ്യമത്തോട് പറഞ്ഞു.

പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് അടക്കം സംസാരിച്ചത് താൻ കണ്ടുവെന്നും പരാതിക്കാരി. ​ഗുസ്തി ഫെഡറേഷന്റെ ഓഫീസും ബ്രിജ് ഭൂഷണിന്‍റെ വസതിയും ഒരെ വളപ്പിലാണ്.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ദില്ലി പൊലീസ് രം​ഗത്തെത്തി. വീടും ഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Related posts

മകനെ ഉറക്കിക്കിടത്തി, കഴുത്തിൽ കുരുക്കിട്ട് മാതാവിന് സെൽഫി അയച്ചു; 25 കാരിയുടെ ആത്മഹത്യ, ഭർത്താവിനെതിരെ കേസ്

Aswathi Kottiyoor

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’; ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വമ്പൻ വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഒൻപത് ദിവസങ്ങൾക്ക് ശേഷമുള്ള വർധന

Aswathi Kottiyoor
WordPress Image Lightbox