24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ബഹിരാകാശ നിലയം (international Space Station-ISS) ഇന്ന് സന്ധ്യക്ക്‌ കാണാം
Uncategorized

ബഹിരാകാശ നിലയം (international Space Station-ISS) ഇന്ന് സന്ധ്യക്ക്‌ കാണാം

ബഹിരാകാശ നിലയം
(international Space Station-ISS)
ഇന്ന് സന്ധ്യക്ക്‌ കാണാം

ഇന്ന് (10-06-2023) ശനിയാഴ്ച രാത്രി 7.15 മുതൽ 7.21 വരെ അഞ്ച് മിനിട്ട് നൽപ്പത്തിമൂന്ന് സെക്കന്റ്‌ നേരം ആകാശത്തിനുമുകളിൽ ബഹിരകാശ നിലയം (ISS) നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.7.15 നു പടിഞ്ഞാറ് വടക്ക് ഭാഗത്തു ഉദിച്ചു 7.21ന് തെക്ക് ഭാഗത്തു അസ്‌തമിക്കും. ആകാശം മേഘാവൃതമല്ലെങ്കിൽ ഒരു കൊള്ളിമീൻ കണക്കെ ആകാശത്തു കാണാം. വീനസ്സിനും മാർഴ്സ്സിനും തൊട്ടടുത്തു വടക്ക് പടിഞ്ഞാറായിട്ടായിരിക്കും ബഹിരകാശനിലയം കാണാൻ പറ്റുന്നത്.

താഴന്ന ഭൂഭ്രമണത്തിൽ (orbit) സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും മനുഷ്യർ താമസിച്ചുകൊണ്ട് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതുമായ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം( International Space Station). അന്താരാഷ്ട്ര ബഹിരാകാശ നിലയം 1998 നവംബർ 20 നാണ് ഇതു വിക്ഷേപിച്ചത്. നാസ നേതൃത്വം കൊടുക്കുന്ന ഈ പ്രോജെക്ടിൽ അമേരിക്ക,റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയും പതിനൊന്നു യൂറോപ്യൻ രാജ്യങ്ങളുടെയും പങ്കാളിത്തം ഉണ്ട്.ഇപ്പോൾ നാലുപേർ ബഹിരകാശനിലയത്തിലുണ്ട്. ബഹിരകാശ സഞ്ചാരികൾ space walk നടത്തുന്ന ദൃശ്യങ്ങൾ നാസ കഴിഞ്ഞ ആഴ്ച പുറത്തു വിട്ടിരുന്നു.

ഭൂഭ്രമണത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ കൃത്രിമ വസ്തുവാണിത്. ഈ നിലയം 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിൽ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് ഈ നിലയം കാണാൻ കഴിയും. സെക്കെന്റിൽ ശരാശരി 7.66 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു 92.69 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരുന്നു. ഒരു ദിവസം പതിനഞ്ചു തവണ ഭൂമിയെ വലംവെയ്ക്കുന്നു. ഇതിൽ മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇറങ്ങുന്നതിനും ഇവിടെ നിന്ന് പുറത്തേയ്ക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട്. ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണ് നിലയം . 2030 വരെ ഇതിനു പ്രവർത്തിക്കാൻ കഴിയുമെന്നാണ് നാസ വിലയിരുത്തുന്നത്.

ബഹിരാകാശ നിലയം നമ്മുടെ വീടിന്റെ മുകളിലൂടെ പോകുമ്പോൾ അറിയുവാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്. https://spotthestation.nasa.gov/sightings/index.cfm എന്ന ലിങ്കിൽ കയറി Enter your city or Town( search your place) എന്ന ഭാഗത്തു നമ്മുടെ സ്ഥലം ടൈപ്പ് ചെയ്തു കൊടുക്കുമ്പോൾ ബഹിരാകാശ നിലയം കടന്നുപോകുന്നതിന്റെ ഒരു മാപ് ലഭ്യമാകും. അതിൽ നമ്മുടെ ലൊക്കേഷൻ സിംബലിന്റെ മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ View sighting opportunities എന്നു കാണും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ബഹിരാകാശ നിലയം നമ്മുടെ വീടിന്റെ മുകളിലൂടെ കടന്നു പോകുന്ന അടുത്ത ഏഴു ദിവസത്തെ സമയവും മറ്റു വിശദവിവരങ്ങളും ലഭ്യമാകും.

കുട്ടികളിൽ ശാസ്താവബോധം വളർത്തുന്നതിനും ബഹിരാകാശ ശാസ്ത്രശാഖയെ കുറിച്ചറിയുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ഉപകരിയ്ക്കും.

Related posts

സുഡാനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷൻ കാവേരി’; 500 പേർ തുറമുഖത്ത്

Aswathi Kottiyoor

കത്തിയ കോച്ചും ബിപിസിഎൽ സംഭരണിയും തമ്മിൽ 100 മീറ്റർ മാത്രം അകലം; വിവരങ്ങൾ തേടി എൻഐഎ

Aswathi Kottiyoor

പ്രണയ ബന്ധം; ഭാര്യയെക്കൊണ്ട് യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ച് ഭർത്താവ്, കൊലപാതക കേസിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox