22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സ്കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍: വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
Kerala

സ്കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍: വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്‌കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

ഫേസ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്‌കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍

“`✳️.വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് സൂക്ഷിക്കുക.

✳️. ലിസ്റ്റ് പ്രകാരം എല്ലാ കുട്ടികളും വാഹനത്തില്‍ കയറി എന്നുറപ്പു വരുത്തുക.

✳️. വാഹനം സ്റ്റോപ്പ് എത്തിയാല്‍ ഡോര്‍ തുറന്ന് കൊടുത്ത് കുട്ടികള്‍ കയറി ഡോറsച്ച്‌ സീറ്റിലിരുന്നതിനു ശേഷം മാത്രം പോകാനുള്ള സിഗ്നല്‍ നല്‍കുക.

✳️. കാത്തു നില്‍ക്കുന്നത് റോഡിന് എതിര്‍വശത്താണെങ്കില്‍ അവരെ റോഡ് മുറിച്ച്‌ കടക്കാൻ സഹായിക്കുക.

✳️. ഇറക്കിയതിനു ശേഷം റോഡിന്റെ എതിര്‍വശത്തേക്ക് കുട്ടിയെ എത്തിച്ച ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കാവൂ.

✳️. ഏതെങ്കിലും സമയത്ത് പുറകിലോട്ടെടുക്കേണ്ടി വന്നാല്‍ ഇറങ്ങി പിറകുവശം തടസങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നുറപ്പാക്കി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക.

✳️. ഡ്രൈവിങ്ങിന്റെ ശ്രദ്ധ മാറ്റാൻ കാരണമാകുന്ന ഒരു പ്രവര്‍ത്തിയും കുട്ടികള്‍ ചെയ്യുന്നില്ല എന്നുറപ്പ് വരുത്തുക.

✳️. കുട്ടികളുടെ ബാഗ്, കുട എന്നിവ എടുത്തു നല്‍കുന്നതിന് സഹായിക്കുക.

✳️. കുട്ടികള്‍ കയ്യും തലയും പുറത്തിടുന്നില്ല എന്നുറപ്പാക്കുക.

✳️. ഡ്യൂട്ടിയുമായി ബന്ധപ്പെട്ടല്ലാതെ മൊബൈല്‍ ഫോണിന്റെ ഉപയോഗം വാഹനത്തില്‍ പരമാവധി കുറയ്ക്കുക.

Related posts

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി ഫൈ​സ​ർ ബ​യോ​ടെ​ക്

Aswathi Kottiyoor

വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണന്.

Aswathi Kottiyoor

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –

Aswathi Kottiyoor
WordPress Image Lightbox