24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പരിചയം റേഷന്‍കടയില്‍വെച്ച്‌, യുവതി പറഞ്ഞത് ഒപ്പമുള്ളത്‌ അമ്മാവനെന്ന്; ശരീരഭാഗങ്ങള്‍ മിക്സിയിൽ ചതച്ചു.*
Kerala

പരിചയം റേഷന്‍കടയില്‍വെച്ച്‌, യുവതി പറഞ്ഞത് ഒപ്പമുള്ളത്‌ അമ്മാവനെന്ന്; ശരീരഭാഗങ്ങള്‍ മിക്സിയിൽ ചതച്ചു.*

മഹാരാഷ്ട്രയിലെ താനെയില്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ ക്രൂരകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കിയ പ്രതി അവ മിക്‌സിയിലിട്ട് ചതച്ചതായും കുക്കറിലിട്ട് വേവിച്ചതായും പോലീസ് പറഞ്ഞു. മുംബൈ മിറ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന 56-കാരനായ മനോജ് സാനെയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അനാഥയായ യുവതി വളര്‍ന്നത് അഹമ്മദ്‌നഗറിലെ ജാന്‍കിഭായ് ആപ്‌തെ ബാലികാശ്രം എന്ന അനാഥമന്ദിരത്തിലാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മനോജ് സാനെ ജോലി ചെയ്തിരുന്ന റേഷന്‍ കടയില്‍ വെച്ചാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. പിന്നീട് 2016-ല്‍ ഇരുവരും മിറ റോഡിലെ ഫ്‌ളാറ്റിലേക്ക് താമസം മാറി. അമ്മാവനോടൊപ്പമാണ് താമസിക്കുന്നത് എന്നായിരുന്നു യുവതി അനാഥമന്ദിരത്തിലുള്ളവരെ ധരിപ്പിച്ചിരുന്നത്. നഗരത്തിലെ ധനികനായ വസ്ത്രവ്യാപാരിയാണിയാളെന്നും യുവതി പറഞ്ഞതായി അനാഥമന്ദിരത്തിലെ ജീവനക്കാരി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് യുവതി അവസാനമായി അനാഥമന്ദിരം സന്ദര്‍ശിക്കുന്നതെന്നും അന്ന് സരസ്വതി കടുത്ത മനോവിഷമത്തിലായിരുന്നു എന്നും അവര്‍ പറഞ്ഞു.അഞ്ചുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയത്. ചില അവശിഷ്ടങ്ങള്‍ മൂന്ന് ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ബക്കറ്റുകള്‍ക്കുള്ളില്‍ രക്തമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. യുവതിയെ ഫ്ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. ഇതിനുപയോഗിച്ച ഇലക്ട്രിക് കട്ടര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരയായ യുവതിയുടെ തലമുടി കിടപ്പുമുറിയില്‍ പ്രത്യേകം സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Related posts

ഇലന്തൂർ ആഭിചാരക്കൊല; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Aswathi Kottiyoor

സൗജന്യ ഭക്ഷ്യ കിറ്റ് ; ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

Aswathi Kottiyoor

കെ ഫോൺ ഈ വർഷം പൂർത്തിയാകും ; 7389 സർക്കാർ ഓഫീസിനെ ബന്ധിപ്പിച്ചു .

Aswathi Kottiyoor
WordPress Image Lightbox