24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവർത്തി ദിനം 205 ആക്കും.*
Kerala

*വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവർത്തി ദിനം 205 ആക്കും.*

സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

210 അധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലാണ് മാറ്റം വരുത്തുന്നത്. വേനലവധി ഏപ്രിൽ ആറ് മുതൽ ആക്കിയതിലും മാറ്റംവരുത്തി. മാർച്ച് 31ന് തന്നെ സ്കൂളുകൾ അടയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകൾ പരസ്യമായി രംഗത്ത് വന്നതിനെ തുടർന്നാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട പുനരാലോചന നടത്തിയത്.

Related posts

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം.

Aswathi Kottiyoor

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

Aswathi Kottiyoor

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിനു തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox