24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു
Kerala

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

കേരളത്തിലെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ‘കേരള ബ്രാൻഡ്’ യാഥാർഥ്യമാകുന്നു. ഓരോ വകുപ്പിനു കീഴിലെയും കേരള ബ്രാൻഡ് ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായി സംസ്ഥാന തലത്തിൽ പത്തംഗ സമിതി രൂപീകരിച്ചു. ഉൽപന്ന നിർമാതാക്കളുടെ അപേക്ഷ പരിഗണിച്ച് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകാൻ താലൂക്ക് തല സമിതികൾക്കും വ്യവസായ വകുപ്പ് രൂപം നൽകി. സർട്ടിഫിക്കേഷൻ ലഭിക്കുന്നവർക്കു ട്രേഡ് മാർക്ക് നിയമപ്രകാരം റജിസ്റ്റർ ചെയ്ത ‘മേഡ് ഇൻ കേരള’ ലോഗോ പതിച്ച് ഉൽപന്നങ്ങൾ വിപണിയിലിറക്കാം. രണ്ടു വർഷത്തേക്കാണു സർട്ടിഫിക്കേഷൻ. ഇതിനുശേഷം പുതുക്കാം. വ്യവസായ നയത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു നിലവിൽ വരുന്നത്. 

‌ഉൽപന്നത്തിന്റെ അസംസ്കൃത വസ്തുക്കൾ കേരളത്തിലേതായിരിക്കണം, ഉൽപന്ന നിർമാണം കേരളത്തിലായിരിക്കണം, നിർമാണത്തിൽ സ്ത്രീ പങ്കാളിത്തമുണ്ടാകണം, സാങ്കേതികവിദ്യ ഉപയോഗപ്പെടത്തണം, പുനരുപയോഗ ഊർജത്തിനു പ്രാമുഖ്യം വേണം, പരിസ്ഥിതി സൗഹൃദവും സാമൂഹിക പ്രതിബദ്ധവുമായിരിക്കണം എന്നിവയാണു പൊതു മാനദണ്ഡം. ഉൽപാദകനു നേരിട്ട് അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ വഴി ശുപാർശയുമാകാം. ഓരോ ഉൽപന്നത്തിനും പൊതുവേ നിഷ്കർഷിച്ചിട്ടുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇതിൽ പെടാത്തവയ്ക്കു സംസ്ഥാനതല സമിതി മാനദണ്ഡം തയാറാക്കും. 

Related posts

സവാരി വൈകും: സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല

Aswathi Kottiyoor

ദുരിതമൊഴിയാതെ അട്ടപ്പാടി; 9 വർഷം, മരിച്ചത് 121 കുട്ടികൾ; 6 മാതൃമരണവും.

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണയ്ക്ക് ഉപയോഗിക്കുന്ന ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor
WordPress Image Lightbox