28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ പേരാവൂർ പഞ്ചായത്ത് ഹരിതസഭ ഉദ്ഘാടനം ചെയ്തു
Kerala

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ പേരാവൂർ പഞ്ചായത്ത് ഹരിതസഭ ഉദ്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഒന്നാംഘട്ട സമാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ “ഹരിതസഭ” കൾ ചേർന്നു.

കേളകത്ത്‌ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി. കോളയാട് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം റിജി അധ്യക്ഷയായി. മാലൂരിൽ കെ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ഹൈമാവതി അധ്യക്ഷയായി. കൊട്ടിയൂരിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതിരുത്തിയിൽ അധ്യക്ഷയായി. മുഴക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ വി ബിന്ദു അധ്യക്ഷയായി.

പ്രവർത്തന റിപ്പോർട്ടുകളുടെ അവതരണം ഹരിതകർമ്മസേനക്ക് ആദരവ് ചർച്ചകൾ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെ രേഖപെടുത്തി കേരള സർക്കാരിലേക്ക് റിപ്പോർട്ടുകൾ കൈമാറി. ശുചിത്വ പ്രതിജ്ഞയും നടന്നു. വിവിധ വിഭാഗങ്ങളിൽ നിന്നായി 1500 ആളുകൾ പങ്കെടുത്തു.

Related posts

മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ നിരക്കിൽ ഇളവില്ല; ഭിന്നശേഷിക്കാരുടെ ഇളവുകൾ തുടരും.

Aswathi Kottiyoor

അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

Aswathi Kottiyoor

അൺറിസർവ്‌ഡ്‌ കോച്ച്‌ വൈകും

Aswathi Kottiyoor
WordPress Image Lightbox