23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാലിന്യ മുക്ത നവകേരളം: കേളകത്ത് ഹരിതസഭ സംഘടിപ്പിച്ചു
Kerala

മാലിന്യ മുക്ത നവകേരളം: കേളകത്ത് ഹരിതസഭ സംഘടിപ്പിച്ചു

കേളകം: മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യം നേടുന്നതിനും ഖരമലിന്യ പരിപാലന ചട്ടങ്ങൾ പ്രവർത്തികമാക്കുന്നതിനുമായി നടപ്പിലാക്കി വരുന്ന “മാലിന്യ മുക്ത നവകേരളം” ക്യാമ്പയിന്റെ ഭാഗമായി കേളകത്ത് ഹരിത സഭ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ, കേളകം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ പഞ്ചായത്ത് അസി. സെക്രട്ടറി രാജീവ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, സുനിത രാജു, മനോഹരൻ മാരാടി, ഷിജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ 594 ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് ഐ​എം​എ

Aswathi Kottiyoor

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കൊന്നത്‌ 4 ഫാമുകളിലെ 460 പന്നികളെ

Aswathi Kottiyoor
WordPress Image Lightbox