24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അനുമോദനസദസ്സും മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും
Iritty

അനുമോദനസദസ്സും മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും

ഇരിട്ടി: വള്ള്യാട് ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും, മെഡിക്കൽ വിങ്ങിന്റെ പ്രവർത്തനോദ്‌ഘാടനവും പ്രഗതി വിദ്യാനികേതൻ വൈസ് പ്രിൻസിപ്പൽ എം. രതീഷ് നിർവഹിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർ എൻ. സിന്ധു അധ്യക്ഷയായി. പി. ഷാജീവൻ, സുമേഷ് മാസ്റ്റർ, ഗീതാ രാമകൃഷ്ണൻ, എം. അനുരാജ് എന്നിവർ സംസാരിച്ചു. മെഡിക്കൽവിങ്ങിനായി മെഡിക്കൽ ഉപകരണങ്ങൾ എടക്കാനം എൽ പി സ്‌കൂൾ മുൻ പ്രധമാധ്യാപൻ എം. ലക്ഷ്മണനിൽ നിന്നും ഗ്രാമ സേവാ സമിതി ഭാരവാഹികളായ എം. ചന്ദ്രൻ, നിട്ടൂർ കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാ o സ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്‌മിയെയും ചടങ്ങിൽ അനുമോദിച്ചു.

Related posts

വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ വായനശാല

Aswathi Kottiyoor

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; മണ്ഡലം തല പ്രവർത്തന പുരോഗതി അവലോകനം ചെയ്തു

Aswathi Kottiyoor

കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടത്തി

Aswathi Kottiyoor
WordPress Image Lightbox