27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബാലവേല-ബാലവിവാഹ വിമുക്ത കേരളം സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം ജൂൺ 6ന്
Kerala

ബാലവേല-ബാലവിവാഹ വിമുക്ത കേരളം സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം ജൂൺ 6ന്

കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിന് 2023 ജൂൺ 6ന് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ ബച്ച്പ്പൻ ബച്ചാവോ അന്തോളന്റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ അധ്യക്ഷത വഹിക്കും.

ബാലനീതി ആക്റ്റ് 2015, വകുപ്പ് 109 പ്രകാരം നിയമ നടത്തിപ്പുമായി ബന്ധപ്പെട്ട നിരീക്ഷണ ചുമതല ബാലാവകാശ കമ്മീഷനിൽ നിക്ഷിപ്തമാണ്. ബാലവേല-ബാലവിവാഹ നിർമ്മാർജനം ഉൾപ്പെടെ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ കമ്മീഷൻ നടത്തിവരുന്നു.കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്തമാക്കുന്നതിന് പ്രത്യേക പരിശോ ധനകളും, കർമ്മപദ്ധതികളും കമ്മീഷൻ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയും വിവിധ വകുപ്പു സെക്രട്ടറിമാരും ബാലവേലയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തും

Related posts

പുതിയ ആവശ്യങ്ങളുമായി സമരസമിതി വിഴിഞ്ഞം: സമവായശ്രമം ഊർജിതം ; ചർച്ച ഇന്ന്‌.

Aswathi Kottiyoor

സി​റി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

Aswathi Kottiyoor

‘ഒമിക്രോണ്‍ ഭീതി’; പുതിയ ക്വാറന്‍റീന്‍ രേഖ പുറത്തിറക്കി സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox