24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്
Kerala

ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നാളത്തോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അറബിക്കടല്‍ മേഖലയില്‍ എത്തിയ കാലവര്‍ഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ലക്ഷദ്വീപ് തീരത്തേക്ക് ഇത് എത്തിച്ചേര്‍ന്നാല്‍ മാത്രമേ കാര്യമായ പുരോഗതി ഉണ്ടായെന്ന് പറയാനാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അറബിക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ കാലവര്‍ഷം ഈ ന്യൂനമര്‍ദത്തെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നത് നിരീക്ഷിച്ചാകും കാലവര്‍ഷം എപ്പോഴെത്തുമെന്ന് കണക്കാക്കുക.

Related posts

സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പോലീസില്‍ പ്രത്യേക സംവിധാനം

Aswathi Kottiyoor

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ക്കൂലി കുത്തനെ കൂട്ടി

Aswathi Kottiyoor

ഡിജിറ്റൽ റീസർവേക്ക് നിയമം മറികടന്ന് അനുമതി: ഇനി എസ്ഒപി അടിസ്ഥാനമാക്കി സർവേ

Aswathi Kottiyoor
WordPress Image Lightbox