24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പുതിയ അധ്യയന വര്‍ഷം കൂടുതല്‍ പ്രൈമറി സ്‌കൂളുകളെ ആധുനികവല്‍ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Uncategorized

പുതിയ അധ്യയന വര്‍ഷം കൂടുതല്‍ പ്രൈമറി സ്‌കൂളുകളെ ആധുനികവല്‍ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതല്‍ ആധുനിക വല്‍ക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വര്‍ഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണന്തല ഗവ എച്ച് എസ് ല്‍ നിര്‍മ്മിച്ച വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി വരുന്ന വര്‍ണക്കൂടാരം പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂള്‍ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ പ്രീ- പ്രൈമറി സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ പരിപാടിയിലൂടെ ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി സ്‌കൂളുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂള്‍ പഠനാന്തരീക്ഷം ഒരുക്കുവാനായിട്ടുണ്ട് .

Related posts

ദേശീയ അധ്യാപകദിനത്തിൽ ഗുരുവന്ദനവുമായി എ സ് പി സി കേഡറ്റുകൾ;

Aswathi Kottiyoor

ആലുവ പെൺകുട്ടിയുടെ പീഡന കൊലപാതകം: പ്രതി അസ്ഫാക് ആലത്തിനെതിരെ കോടതി ഇന്ന് വിധി പറയും

Aswathi Kottiyoor

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

WordPress Image Lightbox