23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരുമുന്നണികളെയും വെട്ടിലാക്കി സി.ദിവാകരന്‍റെ സോളര്‍ വെളിപ്പെടുത്തല്‍
Uncategorized

ഇരുമുന്നണികളെയും വെട്ടിലാക്കി സി.ദിവാകരന്‍റെ സോളര്‍ വെളിപ്പെടുത്തല്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണിയുണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പായതെന്ന് സി.ദിവാകരന്‍റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന സി.പി.ഐ നേതാവിന്‍റെ വെളിപ്പെടുത്തല്‍ തള്ളി സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ആവേശത്തോടെ തുടങ്ങിയ സോളര്‍ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതില്‍ അതൃപ്തനായിരുന്നു എന്ന സൂചന ഇന്നലെ പുറത്തിറങ്ങിയ സി.ദിവാകരന്‍റെ ആത്മകഥയിലുണ്ട്. സര്‍ക്കാരുമായി ധാരണയിലെത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചതെന്ന് സി.ദിവാകരന്‍ പറഞ്ഞു.സി.ദിവാകരന്‍റെ വെളിപ്പെടുത്തലോടെ ഇരുമുന്നണികളും വെട്ടിലായി. സമരങ്ങള്‍ എന്തിനെന്ന ചോദ്യത്തിന് മറുപടി പറയേണ്ട സ്ഥിതിയിലായി ഇരുകൂട്ടരും.ജുഡീഷ്യല്‍ അന്വേഷണം യു.ഡി.എഫ് തീരുമാനമായിരുന്നെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയും സി.ദിവാകരനെ തള്ളി.സി.ദിവാകരന്‍റെ ആത്മകഥയുടെ പ്രകാശനവേദിയില്‍ തന്നെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും വിവാദ പരാമര്‍ശങ്ങളെ പരോക്ഷമായി തള്ളിയിരുന്നു

Related posts

‘തൃശ്ശൂരിൽ എന്നെ കുരുതി കൊടുത്തു, കൂടുതൽ പ്രതികരിക്കാൻ കഴിയില്ല’; തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരൻ

Aswathi Kottiyoor

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Aswathi Kottiyoor

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളും മരിച്ചു

Aswathi Kottiyoor
WordPress Image Lightbox