24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണം: തീരുമാനം സർക്കാരിന് വിട്ടു
Kerala

ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണം: തീരുമാനം സർക്കാരിന് വിട്ടു

കൊച്ചി∙ ഹൈക്കോടതിയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം സർക്കാരിനു വിട്ടു. മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. അതേസമയം, സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി

വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരാണ് ഹർജി നൽകിയത്. മികവു തെളിയിച്ചവരുടെ വിരമിക്കൽ പ്രായം 56ൽ നിന്നും 58 ആയി ഉയർത്തണമെന്നാണ് ആവശ്യം. മറ്റു ഹൈക്കോടതികളിൽ 60 ആണ് വിരമിക്കൽ പ്രായം. മാത്രമല്ല, സർക്കാരിന്റെ തന്നെ പല സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണ്. ഇക്കാര്യങ്ങൾ പരിഗണിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.ഈ ആവശ്യങ്ങളിലെ തീരുമാനമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് വിട്ടത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് സർക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് ഇത്തരമൊരു ശുപാർശ ചീഫ് ജസ്റ്റിസ് അയച്ചതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉന്നതതല യോഗത്തിൽ ഈ ശുപാർശ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് കൈക്കൊണ്ടിട്ടില്ലെന്നും േകാടതി പരാമർശിച്ചു.

Related posts

വിവാഹ രജിസ്‌ട്രേഷന്‌ കൗൺസലിങ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കും : അഡ്വ. പി സതീദേവി

Aswathi Kottiyoor

ഓഫിസ് സേവനങ്ങൾ ഓൺലൈനിൽ; നയരേഖ ഒക്ടോബർ 2ന്: മുഖ്യമന്ത്രി

Aswathi Kottiyoor

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

Aswathi Kottiyoor
WordPress Image Lightbox