24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 12 ദിവസം ബാങ്ക് അടച്ചിടും; ജൂണിലെ അവധി പ്രഖ്യാപിച്ച് ആര്‍ബിഐ
Kerala

12 ദിവസം ബാങ്ക് അടച്ചിടും; ജൂണിലെ അവധി പ്രഖ്യാപിച്ച് ആര്‍ബിഐ

: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജൂണ്‍ മാസത്തെ ബാങ്കുകളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയുമുള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ 15ന് രാജസംക്രാന്തി (മിസോറാമിലും ഒഡിഷയിലും ബാങ്ക് അവധി), 20ന് രഥയാത്ര (ഒഡീഷയില്‍), 26ന് ഖര്‍ച്ചി പൂജ (ത്രിപുരയില്‍), 28ന് ബക്രീദ് (കേരളം, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍), 29ന് ബക്രീദ് (മറ്റു സംസ്ഥാനങ്ങളില്‍), 30ന് ഈദുല്‍ സുഹ ( ഭുവനേശ്വര്‍, ഐസ്വാള്‍ എന്നിവിടങ്ങളില്‍) എന്നിങ്ങനെയാണ് അവധിയുടെ വിശദാംശം. കേരളത്തില്‍ ഏഴു ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക. ജൂണ്‍ 4,10,11,18,24,25,28 എന്നീ ദിവസങ്ങളിലാണ് സംസ്ഥാനത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുക

Related posts

ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ നിരക്കിൽ വർധനയില്ല

Aswathi Kottiyoor

കേരളപ്പിറവി: ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

Aswathi Kottiyoor

മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ നൂറോളം വിമാന സര്‍വീസുകള്‍ വൈകി

Aswathi Kottiyoor
WordPress Image Lightbox