26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാലവർഷം ശനിയാഴ്ച എത്തിയേക്കും; തെക്കൻ ജില്ലകളിൽ കൂടുതൽ മഴ
Uncategorized

കാലവർഷം ശനിയാഴ്ച എത്തിയേക്കും; തെക്കൻ ജില്ലകളിൽ കൂടുതൽ മഴ

തിരുവനന്തപുരം ∙ തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു.
കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന നേരത്തേയുള്ള പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് മാറ്റമൊന്നും വരുത്തിയിട്ടില്ല. കാലവർഷത്തിനു മുന്നോടിയായി വരുംദിവസങ്ങളിൽ മഴ തുടരാനാണു സാധ്യത. തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ.

ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്നും നാളെയും ഇടുക്കി ജില്ലയിലും ജൂൺ 2ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.

Related posts

കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എട്ടിന്റെ ‘ചില്ലറപ്പണി’ കൊടുത്ത് പഞ്ചായത്ത് അംഗം

Aswathi Kottiyoor

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

Aswathi Kottiyoor
WordPress Image Lightbox