23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെപിപിഎല്ലിന്‌ 50,000 മെട്രിക് ടൺ തടി ലഭ്യമാക്കും
Kerala

കെപിപിഎല്ലിന്‌ 50,000 മെട്രിക് ടൺ തടി ലഭ്യമാക്കും

കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്‌ (കെപിപിഎൽ) പേപ്പർ നിർമാണത്തിന്‌ 50,000 മെട്രിക് ടൺ തടികൂടി ലഭ്യമാക്കാൻ ഉത്തരവ്. വനംവകുപ്പിന്റെ സഹായത്തോടെയാണ്‌ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്‌. ജൂൺമുതൽ സെപ്തംബർവരെയുള്ള മാസങ്ങളിലായി തടി ശേഖരിക്കാനാകുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു.

മുമ്പ്‌ ശേഖരിച്ച 24,000 മെട്രിക് ടൺ തടി ഇതിനകം ന്യൂസ്‌ പ്രിന്റ് ഉൽപ്പാദനത്തിന്‌ ഉപയോഗിച്ചു. ദൈനിക് ഭാസ്‌കറിന്റെ 10,000 ടണ്ണിന്റേത് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങളിൽനിന്ന് ന്യൂസ്‌ പ്രിന്റിന്‌ ഓർഡറുണ്ട്‌. വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.

Related posts

യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

Aswathi Kottiyoor

തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷൂറന്‍സ്; തീയതി നീട്ടി

Aswathi Kottiyoor

ഹജ്ജ് വാക്സിനേഷൻ മെയ് 16,18 തിയ്യതികളിൽ

Aswathi Kottiyoor
WordPress Image Lightbox