Uncategorized

‘ഒളിമ്പിക്സ് മാതൃകയിലാണ് കഴിഞ്ഞ വർഷങ്ങളിൽ കായികമേള നടന്നത്, ഇപ്പോൾ നടത്തിയതി​ന്റെ ഗതി എന്തായിരുന്നു’: മുഹമ്മദ് മുഹസിൻ എംഎൽഎ

യുഡിഎഫ് സർക്കാരി​ന്റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് മുഹസിൻ എംഎൽഎ. കേരളത്തിന് ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിരുന്നുവെന്നും ഒളിമ്പിക്സ് മാതൃകയിലാണ് കഴിഞ്ഞ വർഷങ്ങളിൽ കായികമേള നടന്നതെന്നും മുഹസിൻ പ്രതികരിച്ചു.
ഇപ്പോൾ നടത്തിയ കായികമേളയുടെ ഗതി എന്തായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

“പൂവിൽ നിന്നും തേൻ കുടിക്കും പോലെ നികുതി പിരിക്കുമെന്ന് പറഞ്ഞു. എന്നിട്ടിപ്പോൾ മന്ത്രിമാർ വിദേശയാത്ര നടത്തുകയാണ്. ഇത് എന്ത് വൈബാണ് സാർ. ടോർച്ച് കൊണ്ട് സർജറി നടത്തേണ്ട ഗതികേട്. ആരോഗ്യ മേഖല വെൻ്റിലേറ്ററിലാണ്. ഒരു മന്ത്രിക്ക് ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങി ഓട്ടോയിൽ സഞ്ചരിക്കേണ്ടിവന്നു. പൊലീസിന്റെ നട്ടെല്ല് എവിടെപ്പോയി. വിദ്യാർഥികളെ തല്ലിച്ചതച്ച പൊലീസ് എവിടെപ്പോയി?”. മുഹമ്മദ് മുഹസിൻ പറഞ്ഞു.

അധികാരത്തിലേറി വെറും നാലു മാസത്തിനുള്ളിൽ യു ഡി എഫ് സർക്കാരിനെതിരെ ഉയർന്നുവന്നത് നിരവധി വിവാദങ്ങളായിരുന്നു. കായികമേളയിലെ വീഴ്ചയും മന്ത്രിമാരുടെ വിദേശയാത്രയും ആരോ​ഗ്യ മേഖലയിലെ വീഴ്ചയും വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ വിഷയത്തിലെല്ലാം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് മുഹമ്മദ് മുഹസിൻ എംഎൽഎ രം​ഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button