24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകത്ത് രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി
Kelakam

കേളകത്ത് രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി

കേളകം : രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ആട് പ്രസവിച്ചത്. രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തലയും നാല് കണ്ണുകളുമുള്ളത്.

അപൂർവ ആട്ടിൻകുട്ടിയെ കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. അമ്മ ആടിന് പിടിച്ചുകൊടുത്താൽ മാത്രമേ ആട്ടിൻകുട്ടി പാല് കുടിക്കുന്നുള്ളൂ എന്നും തല നേരെ നിൽക്കുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.

Related posts

ഡിജിറ്റൽ യുഗം ഇനി കുട്ടികളുടെ വിരൽത്തുമ്പിൽ

Aswathi Kottiyoor

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor

കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്…………

Aswathi Kottiyoor
WordPress Image Lightbox