23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി
Uncategorized

ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി


പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായ കര്‍ഷകനെ സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേളക്കവല ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരാണ്(55) മരിച്ചത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10 മണിക്കുശേഷം കാണാതായ ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 70 സെന്റ് സ്ഥലം ഈട് വെച്ച് 2016-17ല്‍ 75000 രൂപ രാജേന്ദ്രന്‍ വായ്പ എടുത്തിരുന്നു.എന്നാല്‍ ഇദ്ദേഹം 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 35 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള ഭരണസമിതി നടത്തിയ വായ്പാ തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്നും, വന്‍തുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കളക്ടറടക്കമുള്ള റവന്യു അധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

തന്റെ പേരില്‍ ബാങ്കില്‍ വന്‍തുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. വായ്പ വിതരണത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ക്കെതിരേ ജനകീയ സമര സമിതി ബാങ്കിനു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായി പങ്കെടുത്തിരുന്നു.

ശ്രീധരന്‍ നായരുടെയും പരേതയായ ജാനകിയുടെയും മകനാണ് രാജേന്ദ്രന്‍ നായര്‍. വര്‍ഷങ്ങള്‍ മുമ്പ് വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖേന ബാധ്യതയെക്കുറിച്ചു അറിഞ്ഞതിനു പിന്നാലെയായിരുന്നു ജാനകിയുടെ മരണം. ജലജയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Related posts

മലദ്വാരത്തിൽ പേന തിരുകി കയറ്റി, മർദ്ദനം; യുപിയിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത മക്കളെ പീഡിപ്പിച്ചു; യുപിയിൽ പിതാവ് പിടിയിൽ

Aswathi Kottiyoor

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി

Aswathi Kottiyoor
WordPress Image Lightbox