ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാനായി മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്. തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടിവരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. എത്ര സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനൂകൂല്യങ്ങൾ സർക്കാർ പിടിച്ചുവയ്ക്കാറില്ല.
വിരമിക്കൽ വഴിയുള്ള പതിനായിരത്തോളം ഒഴിവുകൾ നികത്താൻ പക്ഷേ, സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മറ്റന്നാൾ സ്കൂൾ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ചവർക്കു പകരമായി താൽക്കാലിക അധ്യാപകരെയാണു നിയമിക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണു കാരണം. ഇതു കാരണം ഒട്ടേറെപ്പേരാണ് റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയാകും മുൻപ് ജോലിയിൽ കയറാനാകാതെ തള്ളപ്പെടുന്നത്.
1.67 ലക്ഷം പേർക്ക് പെൻഷൻ പ്രായം 60
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരിൽ 60 വയസ്സു പെൻഷൻ പ്രായമായി ഉയർത്തിക്കിട്ടിയവർ 1.67 ലക്ഷം പേരായി. പങ്കാളിത്തപെൻഷൻ പദ്ധതിക്കു കീഴിലുളളവരാണിത്. ആകെ 5.25 ലക്ഷം സർക്കാർ ജീവനക്കാരാണു കേരളത്തിലുള്ളത്. 2013ലാണു സംസ്ഥാനത്തു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. താൽക്കാലിക ജീവനക്കാരായി നിയമിച്ചശേഷം പിന്നീടു സ്ഥിരനിയമനം നേടിയ ഇരുനൂറോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചിട്ടുണ്ട്. സർവീസ് കാലാവധി കുറവായതിനാൽ ഇതിൽ പലർക്കും 2000 രൂപയിൽ താഴെയാണ് പ്രതിമാസം പെൻഷൻ ലഭിക്കുന്നത്