ലെയ്‍സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇന്നലെയും സജീവമായിരുന്നു കാര്‍ത്തിക്. ഫെഫ്‍ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗമാണ്.
കാര്‍ത്തിക്കിന് ആദരാഞ്ജലി നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- “ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ പ്രിയങ്കരനായിരുന്നു.