24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി.
Iritty

പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി.

ഇരിട്ടി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് എസ്.വൈ.എസ്.സാന്ത്വനം മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് സണ്ണി ജോസഫ് എം.എൽ.എ.പറഞ്ഞു.
വിളക്കോട് പാറക്കണ്ടത്ത് എസ്.വൈ.എസ്.സാന്ത്വനം നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ രണ്ടാമത് ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഘട്ടങ്ങളിൽ സർക്കാറിൻ്റെ സാങ്കേതിക നടപടിക്രമങ്ങളിൽപ്പെട്ട് സാധാരണക്കാരുടെ ഭവന സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുമ്പോൾ സാന്ത്വനം പദ്ധതികളുൾപ്പടെ കൈതാങ്ങായി മാറുന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ദുരിതമനുഭവിക്കുന്നവരെയും വേദനിക്കുന്നവരെയും ചേർത്ത് പിടിക്കുന്ന സുന്നി സംഘടനകളുടെ പ്രവർത്തനംപ്രളയമുൾപ്പടെയുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ കേരളം അനുഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ എസ്.വൈ.എസ്. ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജഹാൻ മിസ്ബാഹി അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി.വിനോദ്, പഞ്ചായത്ത് അംഗം കെ.വി.റഷീദ്, മഹല്ല് ഖത്തീബ് അബ്ദുൾ ഖാദർ സഖാഫി,നുഅമാൻ ഫാളിലി, ഷറഫുദ്ദിൻ അമാനി, കെ.ഇബ്രാഹിം മാസ്റ്റർ പുഴക്കര, സലിം അമാനി, സഫീർ അമാനി, പി.അലി, അബ്ദുൾ റഹ്മാൻ ഹാജി ചാക്കാട്, ഷക്കീൽ മാസ്റ്റർ പേരാവൂർ, ഹുസൈൻ ചക്കാലയിൽ, മുഹമ്മദ് മുസ്ല്യാർ, എന്നിവർ സംസാരിച്ചു.

Related posts

തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്

Aswathi Kottiyoor

പെരുമ്പറമ്പ് യുപി സ്‌കൂളില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി

Aswathi Kottiyoor

ജൽ ജീവൻ പദ്ധതി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി

Aswathi Kottiyoor
WordPress Image Lightbox