23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത; നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്
Kerala

പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത; നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പ്ലസ് ടു ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിനേയും മന്ത്രിയേയും അപകീര്‍ത്തിപ്പെടുന്ന വിധത്തില്‍ ‘വി ക്യാന്‍ മീഡിയ’ എന്ന യൂട്യൂബ് ചാനല്‍ വ്യാജ വാര്‍ത്ത നല്‍കിയത്. പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്നും തെറ്റുപറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞുവെന്നുമായിരുന്നു യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്.

Related posts

2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു

Aswathi Kottiyoor

തളിപ്പറമ്പിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

സ്‌കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox