24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്കൂളുകള്‍ തുറക്കാറായി രക്ഷിതാക്കള്‍ക്കായി എംവിഡി അവതരിപ്പിക്കുന്നു വിദ്യാ വാഹന്‍ ആപ്പ്
Kerala

സ്കൂളുകള്‍ തുറക്കാറായി രക്ഷിതാക്കള്‍ക്കായി എംവിഡി അവതരിപ്പിക്കുന്നു വിദ്യാ വാഹന്‍ ആപ്പ്

GPS സംവിധാനം ഉപയോഗിച്ച്‌ തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിൻ്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്.

പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗണ്‍ ചെയ്യാം. ഡൗണ്‍ ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
റജിസ്റ്റര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ വിദ്യാ വാഹൻ ആപ്പില്‍ ലോഗിൻ ചെയ്യാം.
മൊബൈല്‍ നമ്പർ വിദ്യാ വാഹൻ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതര്‍ ആണ്.
ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അത് വിദ്യാലയ അധികൃതര്‍ക്ക് ചെയ്ത് തരാൻ സാധിക്കും.
ആപ്പില്‍ പ്രവേശിച്ചാല്‍ രക്ഷിതാവിൻ്റെ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂള്‍ അധികാരികള്‍ക്കും രക്ഷിതാവിനും കാണാം
ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവര്‍, സഹായി, സ്കൂള്‍ അധികാരി എന്നിവരെ ഫോണ്‍ മുഖാന്തിരം വിളിക്കാം.
വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
കൃത്യമായ data കിട്ടുന്നില്ല എങ്കില്‍ “Refresh” ബട്ടണ്‍ അമര്‍ത്തുക.
വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങള്‍ക്ക് troll free നമ്പര്‍ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
ആപ് ഇൻസ്റ്റാള്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യുന്നതിന് അതാത് സ്കൂള്‍ അധികാരികളെ ബന്ധപ്പെടുക.
ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെhttps://play.google.com/store/apps/details?id=com.kmvd.surakshamitr

Related posts

കണ്ണൂർ ഗവ. എഞ്ചീനീയറിംഗ് കോളേജിൽ ബി ടെക് അലോട്ട്‌മെൻറ് ലഭിച്ചവർ ഒക്ടോബർ ആറ് മുതൽ

Aswathi Kottiyoor

ഇരിട്ടി എക്സൈസ് റെയിഞ്ച്*

Aswathi Kottiyoor

കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി

Aswathi Kottiyoor
WordPress Image Lightbox