27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാട്ടാനകൾ ട്രെയിനിടിച്ച്‌ കൊല്ലപ്പെടരുതെന്ന്‌ 
ഹൈക്കോടതി ; റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം
Kerala

കാട്ടാനകൾ ട്രെയിനിടിച്ച്‌ കൊല്ലപ്പെടരുതെന്ന്‌ 
ഹൈക്കോടതി ; റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം

വാളയാറിൽ കാട്ടാനകൾ ട്രെയിനിടിച്ച്‌ കൊല്ലപ്പെടാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം. മനുഷ്യ–-മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ നിയോഗിച്ചിട്ടുള്ള വിദഗ്‌ധസമിതിയോടാണ്‌ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.

മലകൾക്കിടയിലൂടെയാണ് റെയിൽവേ ട്രാക്ക് കടന്നുപോകുന്നത്‌ എന്നതിനാൽ ട്രെയിൻ വരുമ്പോൾ ആനകൾക്ക് മാറിനിൽക്കാൻ മണ്ണ്‌ നീക്കി സൗകര്യം ഒരുക്കുന്നത്‌ പരിശോധിക്കാനും കോടതി നിർദേശിച്ചു. ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

Related posts

അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി

Aswathi Kottiyoor

തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം: 10ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

നെല്ലുസംഭരണം നിർത്തുമെന്ന്‌ മില്ലുടമകൾ

Aswathi Kottiyoor
WordPress Image Lightbox