24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എല്ലാ പട്ടിക വര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
Kerala

എല്ലാ പട്ടിക വര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാനത്തെ എല്ലാ പട്ടികവർഗ ഊരുകളിലും ഈ വർഷംതന്നെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കും. ബിഎസ്‌എൻഎൽ അധികൃതരുമായി മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത്‌ 1284 പട്ടികവർഗ ഊരുകളുള്ളതിൽ 1073 ഇടത്ത് ഇതിനകം കണക്‌ടിവിറ്റിയായി. ശേഷിക്കുന്ന 211 കോളനികളിൽ ഈ വർഷം കണക്‌ടിവിറ്റി ഉറപ്പാക്കും.

211 കോളനികളുണ്ടെങ്കിലും 161 ടവറുകൾ സ്ഥാപിച്ചാൽ എല്ലായിടത്തും സൗകര്യമെത്തിക്കാനാകുമെന്ന് ബിഎസ്‌എൻഎൽ അധികൃതർ അറിയിച്ചു. ജൂൺ 15 നകം എല്ലാ ഊരുകൂട്ടങ്ങളും ചേർന്ന് ടവർ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാൻ മന്ത്രി നിർദേശിച്ചു. വയനാട് ജില്ലയിൽ പ്രത്യേകമായി ആവിഷ്‌കരിച്ച ഡിജിറ്റലി കണക്‌റ്റഡ് പദ്ധതി ജൂലൈ 15 ഓടെ പ്രാവർത്തികമാക്കാനും തീരുമാനമായി.

Related posts

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor

ഓപ്പറേഷൻ ഓവർലോഡിൽ കുടുങ്ങിയത്‌ ലോറികളും മോട്ടോർ വാഹന വകുപ്പും

Aswathi Kottiyoor

ബിപര്‍ജോയ് കരതൊട്ടു; സൗരാഷ്ട്ര കച്ച് തീരം കടന്നത് 115- 125 കിലോമീറ്റർ ശക്തിയിൽ: 2 മരണം

Aswathi Kottiyoor
WordPress Image Lightbox