24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ ആറളം പഞ്ചായത്തധികൃതർ പിടികൂടി –
Uncategorized

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ ആറളം പഞ്ചായത്തധികൃതർ പിടികൂടി –

ആറളം: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്നയാളെ വാഹനം സഹിതം ആറളം പഞ്ചായത്തധികൃതർ പിടികൂടി പിഴ ചുമത്തി.

ശിവപുരം സ്വദേശി അബ്ദുൾ സലാമിനെയാണ് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും ഇവ കൊണ്ടുവന്ന കാറും സഹിതം പഞ്ചായത്തധികൃതർ പിടികൂടി പതിനായിരം രൂപ പിഴ ചുമത്തിയത്.

നിരോധിത ഉത്പന്നങ്ങൾ കയറ്റിവന്ന കാർ നിയമനടപടികൾക്കായി ആറളം പോലീസിന് കൈമാറി.ആറളം പഞ്ചായത്ത് സെക്രട്ടറി പി.എസ്.രശ്മിമോൾ,അസി.സെക്രട്ടറി ആർ.എസ്.സുനിൽ കുമാർ,ക്ലാർക്ക് കെ.രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

Related posts

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

Aswathi Kottiyoor

കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox