24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സമ്പൂര്‍ണ ഇ–ഗവേണന്‍സ് സംസ്ഥാനമായി കേരളം ; പ്രഖ്യാപനം നാളെ
Kerala

സമ്പൂര്‍ണ ഇ–ഗവേണന്‍സ് സംസ്ഥാനമായി കേരളം ; പ്രഖ്യാപനം നാളെ

കേരളം ഇനി സമ്പൂർണ ഇ–- ഗവേണൻസ്‌ സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ–– സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ്‌ ഇത്‌ സാധ്യമാക്കിയത്. സമ്പൂർണ ഇ––ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ–- -ഗവേണൻസിന് സാധിക്കും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകും. ഫയൽ നീക്കത്തിനായി ഇ–– ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു. ഇ–– ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്‌മെന്റ്‌ സിസ്റ്റം (ഇ–- -കോർട്ട്), കെ- സ്വിഫ്റ്റ്, ഇ–- -ഹെൽത്ത്,- ഇ-–- പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇ–- ആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.

ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ കെ ഫോണിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ മുൻവർഷങ്ങളിൽ നടത്തിയ ദേശീയ ഇ–– സർവീസ് ഡെലിവറി അസസ്‌മെന്റ്‌ സർവേകളിൽ കേരളം മുന്നിലാണ്‌.

Related posts

കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ പുതുക്കണം

Aswathi Kottiyoor

സ്വർണത്തിന് ഇ-വേ ബിൽ വരുന്നു

Aswathi Kottiyoor

കേ​ന്ദ്രം റാ​ഗി ല​ഭ്യ​മാ​ക്കി​യാ​ൽ റേ​ഷ​ൻ​ക​ട വ​ഴി റാ​ഗി​പ്പൊ​ടി ന​ൽ​കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox