24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അൻപത് ദിവസമായി തുടരുന്ന ആറളം ഫാം സമരം താത്കാലികമായി പിന്‍വലിച്ചു.
Iritty

അൻപത് ദിവസമായി തുടരുന്ന ആറളം ഫാം സമരം താത്കാലികമായി പിന്‍വലിച്ചു.

ഇരിട്ടി: ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാമിലെ തൊഴിലാളികളും ജീവനക്കാരും 50 ദിവസമായി നടത്തി വന്ന സമരം താത്കാലികമായി പിൻവലിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളും ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേലാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിവന്ന സമരം താത്കാലികമായി പിന്‍വലിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഇ. എസ്. സത്യൻ, കെ. കെ. ജനാർദ്ദനൻ, കെ. ടി. ജോസ്, ആൻറണി ജേക്കബ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് ആറളം ഫാമിലെ വിഷയങ്ങൾ അവതരിപ്പിച്ചത്. വിഷയത്തിൽ അനുഭവപൂർവ്വമായ നടപടികൾ ഉണ്ടാകും എന്നും തിരുവനന്തപുരത്ത് വച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാം മെന്നും മുഖ്യമന്ത്രി ഇവർക്ക് ഉറപ്പുനൽകിയതോടെ ഫാമിലെത്തി തൊഴിലാളികളോട് കൂടി ആലോചിച്ചാണ് 50 ദിവസമായി നീണ്ടു നിന്ന സമരം താൽക്കാലികമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.

Related posts

കുടകും കോവിഡിന്റെ പിടിയിൽ – രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു

Aswathi Kottiyoor

വീർപ്പാട് എസ് എൻ കോളേജ് ഒറ്റക്കെട്ടായി സംരക്ഷിക്കും; സംരക്ഷണ സമിതി

Aswathi Kottiyoor

ഇരിട്ടിയിലെ പഴയ കാല ഇറച്ചി വ്യാപാരിപാനേരി ഹൗസിൽ മൊയ്തൂട്ടി ഹാജി(92) നിര്യാതനായി…………..

Aswathi Kottiyoor
WordPress Image Lightbox