24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിനോദയാത്രയ്‌ക്ക്‌ കെഎസ്ആർടിസി – ഐആർസിടിസി ധാരണ
Kerala

വിനോദയാത്രയ്‌ക്ക്‌ കെഎസ്ആർടിസി – ഐആർസിടിസി ധാരണ

യാത്രയിലും വരുമാനത്തിലും നേട്ടമുണ്ടാക്കാൻ കെഎസ്‌ആർടിസി ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ് ടൂറിസം കോർപറേഷ (ഐആർസിടിസി)നുമായി ധാരണപത്രം ഒപ്പിട്ടു. ഐആർസിടിസി ടൂറിസം പാക്കേജുവഴി കേരളത്തിലെത്തുന്ന യാത്രക്കാരെ കെഎസ്ആർടിസി വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തിക്കും. ബജറ്റ്‌ ടൂറിസം സെൽവഴി ബുക്ക്‌ ചെയ്യുന്ന സീറ്റിന്റെ 12 ശതമാനം കമീഷൻ കെഎസ്‌ആർടിസിക്ക്‌ ലഭിക്കും.

കേരളത്തിലേക്ക്‌ പ്രത്യേകമായി ഐആർസിടിസി വിനോദ യാത്ര സംഘടിപ്പിക്കും. മൂന്നാർ, കുമരകം, ഗവി തുടങ്ങി സഞ്ചാരികൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കായിരിക്കും പാക്കേജ്‌. റെയിൽവേ സ്റ്റേഷനിൽനിന്ന്‌ വിനോദസഞ്ചാരകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര നിരക്ക്‌ മുഴുവൻ കെഎസ്‌ആർടിസിക്ക്‌ ലഭിക്കും. ഐആർസിടിസിയുടെ ടൂറിസം പാക്കേജിന്‌ കുറഞ്ഞത്‌ 20,000 രൂപയാണ്‌ നിരക്ക്‌. ഇതിൽ ഒരാൾ ബുക്ക്‌ ചെയ്യുമ്പോൾ 2400 രൂപയെങ്കിലും കമീഷനായി ലഭിക്കും. ഐആർസിടിസി പാക്കേജുകൾക്ക്‌ കെഎസ്‌ആർടിസി പ്ലാറ്റ്‌ഫോമുകൾ പ്രചാരം നൽകും. 2021 നവംബറിൽ തുടങ്ങിയ ബജറ്റ്‌ ടൂറിസം സെൽ വളരെ വേഗം ആളുകൾക്ക്‌ പ്രിയപ്പെട്ടതായി. യാത്ര പോയവരിൽ കൂടുതലും കുടുംബങ്ങളും പ്രായമായവരുമാണ്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ 441 യാത്രയാണ്‌ സെൽ ഒരുക്കിയത്‌.

ബുക്ക്‌ ചെയ്യാൻ ആപ്‌

ഐആർസിടിസി പാക്കേജുകളും കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം പാക്കേജുകളും ബുക്ക്‌ ചെയ്യാനുള്ള മൊബൈൽ ആപ്‌ ജൂണിൽ. ഏതൊക്കെ ഡിപ്പോകൾ, ഏതൊക്കെ സ്ഥലങ്ങളിലേക്കാണ്‌ ടൂർ സംഘടിപ്പിക്കുന്നതെന്നും തീയതി, നിരക്ക്‌ എന്നിവയും ആപ്പിൽ അറിയാം. മുൻകൂട്ടി സീറ്റുകൾ ബുക്ക്‌ ചെയ്യാം. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്‌ കമ്പനിയാണ്‌ ആപ്‌ തയ്യാറാക്കുന്നത്‌.

Related posts

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

Aswathi Kottiyoor

ചെലവ് 1.95 കോടി; സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം.

Aswathi Kottiyoor

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox